സോഷ്യൽ മീഡിയ - നമ്മൾ അറിയേണ്ട ചിലത് കഴിഞ്ഞ ദിവസം സിപിഐഎം സൈബർ മൂവ്മെൻറ് നവമാധ്യമകൂട്ടായ്മയിൽ "സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ - ആശങ്കകളും പരിഹാരങ്ങളും എന്ന വിഷയത്തിൽ പ്രിയപ്പെട്ട കുറച് സഖാക്കളോട് സംസാരിച്ചത്തിൻറെ ചുരുക്കം പ്രിയപ്പെട്ട സഖാക്കളെ, സിപിഐഎം സൈബർ മൂവ്മെൻറ് നവമാധ്യമകൂട്ടായ്മയിൽ "സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ - ആശങ്കകളും പരിഹാരങ്ങളും എന്ന വിഷയത്തിൽ സംസാരിക്കാൻ അവസരം നൽകിയ ഈ ഗ്രൂപ്പിൻറെ എല്ലാവർക്കുമുള്ള എൻറെ നന്ദി അറിയിച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കട്ടെ . ഓൺലൈൻ എന്നത് ഇന്ന് നമ്മുടെ നിത്യജീവിതത്തിൻറെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായിമാറിയിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ് .അത് ഗൂഗിൾ ആയും ,ഫേസ്ബുക്ക് ആയും ,ഇൻസ്റ്റാഗ്രാം ആയും ,യൂട്യൂബ് തുടങ്ങി ഒരുപാട് ഒരുപാട് അപ്പ്ലിക്കേഷൻസ് വഴി നമ്മൾ ഓരോരുത്തരും വ്യക്തിപരമായ ആവശ്യങ്ങൾക്കും , ഔദ്യോഗികമായ ആവശ്യങ്ങൾക്കും ,ഇപ്പോളിതാ സംഘടനാ പ്രവർത്തനങ്ങൾ പോലും ഇതുവഴി ആയികൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മുടെയൊക്കെ ഇന്നത്തെ ജീവിതം . ആദ്യകാലങ്ങളിൽ ഓൺലൈൻ എന്നത് പ്രാഥമികമായും ഈമൈലുകൾ അയക്കാനും പിന്നീട് നമുക്ക് അറിയേണ്ടുന്ന വിവരങ്ങൾ തിരഞ്ഞെടുക്കാ...
Posts
Showing posts from December, 2021