Posts

ഗോഡ് ഫാദർ സിൻഡ്രോം - മമ്മൂക്കയുടെ വാത്സല്യത്തിലെ പഴയ രാഘവൻ നായരും പുതിയ കാലത്തെ രാഘവന്മാരും!

Image
ഗോഡ് ഫാദർ സിൻഡ്രോം - മ മ്മൂക്കയുടെ വാത്സല്യത്തിലെ പഴയ രാഘവൻ നായരും പുതിയ കാലത്തെ രാഘവന്മാരും! 1993 ലെ മലയാള സിനിമയി ലെ ഏറ്റവും വലിയ ഹിറ്റ് സിനിമ ആയിരുന്നു മമ്മുക്കയുടെ വാത്സല്യം . സ്വന്തം അനിയ നെ പഠിപ്പിച്ചു വക്കീൽ ആക്കിയ ഏട്ടൻ . എല്ലാം നഷ്ട്ടപെട്ട ഇടത്തുനിന്ന് മേലേടത്ത് വീടിനെ സ്വന്തം വിയർപ്പ് കൊണ്ട് വളർത്തിയ ഏട്ടൻ . മമ്മൂക്കയുടെ രാഘവൻ നായരെ കണ്ട് കരയാത്ത മലയാളികൾ ഉണ്ടാകില്ല . മമ്മൂക്ക അത്രമേൽ മനോഹരമാക്കിയ രാഘവൻ നായർ ശരിക്കും ഗോഡ് ഫാദർ സിൻഡ്രോമിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് . 1- അനിയൻ പഠിച്ച് വക്കീൽ ആയി . പഠിപ്പുള്ള അനിയൻ ഒരു പെണ്ണിനെ ഇഷ്ട്ടപെട്ടു , കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു . ഇതറിഞ്ഞ രാഘവൻ നായർ സെന്റിയോട് സെന്റി . ഏട്ടൻ പറഞ്ഞു വെച്ച പെണ്ണിനെ കെട്ടലും , ഏട്ടൻ പറഞ്ഞത് കേട്ട് ജീവിക്ക ലും ആയിരുന്നു രാഘവൻ നായർ അനിയനെ പറ്റി കണ്ട സ്വപ്നം ! 2- നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരു പെൺകുട്ടി രാഘവൻ നായരുടെ അനിയന്റെ ഭാര്യയായി വരുന്നു . അവർക്ക് മൊത്തത്തിൽ ഇവിടുത്തെ സെന്റി സെറ്റപ്പ് ഇഷ്ട്ടമാകുന്ന...