ഗോഡ് ഫാദർ സിൻഡ്രോം - മമ്മൂക്കയുടെ വാത്സല്യത്തിലെ പഴയ രാഘവൻ നായരും പുതിയ കാലത്തെ രാഘവന്മാരും!

ഗോഡ് ഫാദർ സിൻഡ്രോം - മ്മൂക്കയുടെ വാത്സല്യത്തിലെ പഴയ രാഘവൻ നായരും പുതിയ കാലത്തെ രാഘവന്മാരും!


1993 ലെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ ആയിരുന്നു മമ്മുക്കയുടെ വാത്സല്യം . സ്വന്തം അനിയനെ പഠിപ്പിച്ചു വക്കീൽ ആക്കിയ ഏട്ടൻ.എല്ലാം നഷ്ട്ടപെട്ട ഇടത്തുനിന്ന് മേലേടത്ത് വീടിനെ സ്വന്തം വിയർപ്പ് കൊണ്ട് വളർത്തിയ ഏട്ടൻ. മമ്മൂക്കയുടെ രാഘവൻ നായരെ കണ്ട് കരയാത്ത മലയാളികൾ ഉണ്ടാകില്ല . മമ്മൂക്ക അത്രമേൽ മനോഹരമാക്കിയ രാഘവൻ നായർ ശരിക്കും ഗോഡ് ഫാദർ സിൻഡ്രോമിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് .

1- അനിയൻ പഠിച്ച് വക്കീൽ ആയി . പഠിപ്പുള്ള അനിയൻ ഒരു പെണ്ണിനെ ഇഷ്ട്ടപെട്ടു , കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു . ഇതറിഞ്ഞ രാഘവൻ നായർ സെന്റിയോട് സെന്റി .ഏട്ടൻ പറഞ്ഞു വെച്ച പെണ്ണിനെ കെട്ടലും , ഏട്ടൻ പറഞ്ഞത് കേട്ട് ജീവിക്കലും ആയിരുന്നു രാഘവൻ നായർ അനിയനെ പറ്റി കണ്ട സ്വപ്നം !


2- നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരു പെൺകുട്ടി രാഘവൻ നായരുടെ അനിയന്റെ ഭാര്യയായി വരുന്നു .അവർക്ക് മൊത്തത്തിൽ ഇവിടുത്തെ സെന്റി സെറ്റപ്പ് ഇഷ്ട്ടമാകുന്നില്ല. കുടുംബത്തോട് വലിയ വിധേയത്വം ഒന്നും ആവശ്യം ഇല്ലാത്ത പെൺകുട്ടി വളരെ ബോൾഡ് ആയി ഇഷ്ടക്കേടൊക്കെ പറയുന്നു . രാഘവൻ നായർ വീണ്ടും സെന്റി , കരച്ചിൽ ! . പാടത്ത് പണിയെടുത്ത് വിയർപ്പ് മണവുമായി വന്ന രാഘവൻനായരുടെ വിയർപ്പ് മണം സഹിക്കാൻ വയ്യാതെ പെൺകുട്ടിക്ക് ചർദ്ധിക്കാൻ വരുന്നു . രാഘവൻ നായർ അവിടെയും സെന്റി . തന്റെ എല്ലാ രീതികളും സഹിക്കാൻ കഴിയുന്ന ഒരു പാവയെ ആയിരുന്നു രാഘവൻ നായർ അനിയന്റെ ഭാര്യയായി വരൻ ആഗ്രഹിച്ചിരുന്നത് .

3-അനിയത്തിയുടെ കല്യാണത്തിന് , അനിയന്റെ ഭാര്യയുടെ സ്വർണം പണയം വെച്ചും മറ്റും ക്യാഷ് ഒപ്പിച്ചു കല്യാണം നടത്താം എന്നായിരുന്നു രാഘവൻനായരുടെ സ്വപ്നം .അനിയന്റെ ഭാര്യ സ്വർണം അങ്ങനെ നശിപ്പിച്ചു കളയാൻ പറ്റില്ല എന്ന സ്ട്രോങ്ങ് സ്റ്റാൻഡ് എടുത്തതോട് കൂടി പ്ലാനും പാളി . രാഘവൻ നായർ വീണ്ടും സെന്റി . മറ്റെന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും , സ്വർണം എങ്കിലും മറിക്കാൻ പറ്റുന്ന ഒരാൾ എങ്കിലും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നതായിരുന്നു രാഘവൻ നായരുടെ അനിയന്റെ ഭാര്യയെ പറ്റിയുള്ള സങ്കല്പം - അതും പാളി




താൻ വളർത്തിയ , അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ സപ്പോർട്ട് ചെയ്ത ആളുകൾ എല്ലാ കാലവും നമ്മുടെ ആശ്രിതനായി , ഏറാന്മൂളിയായി കഴിയണം എന്നതായിരുന്നു രാഘവൻ നായരുടെ ഏട്ടൻ സങ്കല്പം . തന്റെ ഇഷ്ട്ടങ്ങൾക്ക് വിപരീതം ആയി ആരെങ്കിലും പോയാൽ അതുൾക്കൊള്ളാൻ ഉള്ള ഒരു തരി മനസ്സ് പോലും രാഘവൻ നായർക്ക് ഉണ്ടായിരുന്നില്ല . ഗോഡ് ഫാദർ സിൻഡ്രോം അതിന്റെ ഉച്ചിയിൽ കൊണ്ട് നടന്നിരുന്ന ഒരു സാഡിസ്റ്റ് ആയിരുന്നു ഒരു തരത്തിൽ രാഘവൻ നായർ

എന്നിട്ടും നമ്മൾ കയ്യടിച്ചു , രാഘവൻ നായരുടെ കണ്ണീരിനൊപ്പം നമ്മളും കരഞ്ഞു .അയാളെ എതിർത്ത് സ്വന്തം ഇഷ്ട്ടം ഉറക്കെ പറഞ്ഞ മനുഷ്യരെ നമ്മൾ വെറുത്തു .അങ്ങനെയാണ് ടോക്സിക് ആയ ഇടങ്ങളുടെ എല്ലാം പുതുബോധം സൃഷിട്ടിക്കപ്പെട്ടിട്ടുള്ളത് .


1993 കാലം ഇത്രയൊക്കെ കഴിഞ്ഞാലും അതിൽ മാറ്റം ഒന്നും ഇല്ല എന്നതാണ് സത്യം.

നമ്മുടെ തൊഴിലിടങ്ങളിൽ , സൗഹൃദങ്ങളിൽ , പ്രണയ ബന്ധങ്ങളിൽ എല്ലാം പല രീതിയിൽ ഗോഡ് ഫാദർ സിൻഡ്രോം ഇത്രയെത്രെ മനുഷ്യരെ അവർ അറിയാതെ തെന്നെ മറ്റ് പലരുടെയും ഇഷ്ടങ്ങളുടെ ചുറ്റുവട്ടങ്ങളിൽ താഴച്ചിടപ്പെടുന്നുണ്ട് .വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ ഇതുപോലെയുള്ള സ്വയം പ്രഘ്യാപിത "ബോസ്സ് " മാരെ ഒരുപാടേറെ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്.നന്നായി ജോലി എടുക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും ഒരു സഹായം (അയാൾ ചെയ്ത ജോലിക്ക് അർഹിച്ചത് ) ചെയ്‌തു കൊടുത്താൽ പിന്നെ അതിന്റെ പേരിൽ ജീവിതം കാലം മുഴുവൻ തന്നോട് വിധേയത്വം വേണമെന്നും , തനിക്ക് മുകളിൽ ചിന്തിക്കാൻ പാടില്ല എന്നും വിചാരിക്കുന്ന ഒരുപാട് മനുഷ്യരെ നേരിൽ കണ്ടിട്ടുണ്ട് (വ്യക്തിപരമായി എനിക്ക് അത്തരം അനുഭവങ്ങൾ ഇല്ല .പണ്ട് മുതലേ ഇത്തിരി പൊളിറ്റിക്കൽ ആയത് കൊണ്ടാകും ) .പക്ഷെ ചുറ്റിലും ഒരുപാട് കണ്ടിട്ടുണ്ട് .


മറ്റൊരു സാധ്യതയിലേക്ക് തങ്ങൾ പോകുകയാണ് എന്ന് ഒന്ന് പറഞ്ഞാൽ പിന്നെ ഭൂതകാലത്തെ കഥകൾ അക്കാലത്തെ രക്ഷപെടുത്തലുകൾ , ചെയ്തുകൊടുത്ത കാര്യങ്ങൾ എല്ലാം പറഞ്ഞുള്ള ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് / അല്ലെങ്കിലും വേറെ എന്തെങ്കിലും ഒരു ഓഫർ കൊടുത്തും തന്നിൽ നിന്നും ഒരിക്കലും രക്ഷപെടാൻ അയാളെ അനുവദിക്കാൻ സാധിക്കാത്ത രീതിയിൽ പൂട്ടി ഇടുന്ന രാഘവൻ നായർ മാർ ഇപ്പോഴും നമ്മുക്ക് ചുറ്റിലും ഉണ്ട് , അതുണ്ടായി കൊണ്ടേ ഇരിക്കുന്നു.


പറന്ന് പോകാൻ ആഗ്രഹിക്കുന്ന മനുഷ്യരെ ആസിഡ് എറിഞ്ഞും , ഗോഡ് ഫാദർ ചമഞ്ഞും നശിപ്പിക്കാതെ ഇരിക്കുക .നമ്മൾ ശരിക്കും ഇഷ്ട്ടപെടുന്ന മനുഷ്യരെ / ബഹുമാനിക്കുന്ന മനുഷ്യരെ / നമുക്ക് ശരിക്കും മറ്റൊരാളോട് കരുതൽ ഉണ്ടെങ്കിൽ അവരെ തുറന്ന് വിടുക . അവർ പറന്നു പോകട്ടെ . അതാണ് നമുക്ക് അവരോടുള്ള ശരിയായ സ്നേഹം . അല്ലാത്തതിനെ രണ്ട് വാക്കുകളെയുള്ളൂ - സ്വാർത്ഥത , അല്ലെങ്കിൽ അയാളുടെ ഗോഡ് ഫാദർ ഞാൻ ആണെന്നുള്ള മരുന്നില്ലാതെ സിൻഡ്രോം .




*ഇന്ന് ഒരു ചാനലിൽ വാത്സല്യം കണ്ടപ്പോൾ മനസ്സിൽ വന്നത് വെറുതെ എഴുതി !









Comments

Popular posts from this blog