ബുക്ക് റിവ്യൂ
ഫ്രാൻസിസ് ഇട്ടിക്കോര
ടി ഡി രാമകൃഷ്ണൻ
പൂർണമായും ഒരു കെട്ടുകഥയെ ചരിത്രമുമായി ഇഴചേർത്തു നടത്തുന്ന മനോഹമായ എഴുത്തിന്റ കൺകെട്ട് വിദ്യയാണ് ഒറ്റവാക്കിൽ ഇട്ടിക്കോര...
യു എസ് മിലിട്ടറിയിൽ ഇറാഖ് അധിനിവേശ യുദ്ധത്തിൽ പട്ടാളക്കാരനായ സേവ്യർ ഇട്ടിക്കോരയിലൂടെ ആണ് കഥ തുടങ്ങുന്നത്. ഒരു ബാലികയെ ബലാത്സംഗം ചെയ്യുന്നതോടെ മാനസിക ആരോഗ്യം തകരാറിൽ ആകുകയും, ലൈംഗികോതജന ശേഷി നഷ്ടമാകുകയും ചെയ്യുന്ന സേവ്യർ ഇട്ടിക്കോര നഷ്ട്ടപെട്ട 'പുരുഷത്വം' വീണ്ടെടുക്കാൻ ഉള്ള തിരച്ചിലിൽ 'ആർട്ട് ഓഫ് ലവ് മേക്കിങ് കേരള ' എന്ന അന്വേഷണത്തിൽ കൊച്ചിയിലെ 'ദി സ്കൂൾ' എന്ന ലവ് മേക്കിങ് സെന്ററിനെ പറ്റി അറിയുന്നു. സേവ്യർ കേരളം തെന്നെ തിരയാൻ കാരണം 15 ആം നൂറ്റാണ്ടിൽ കുന്നംകുളത്ത് ജനിച്ചു യൂറോപ്പിലെ തെന്നെ ഏറ്റവും വലിയ കുരുമുളക് കച്ചവടക്കാരൻ ആയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന തന്റെ വേരുകൾ കൂടി അറിയാൻ വേണ്ടീട്ടാണ്. വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്തിയത് ശേഷം വ്യാപാരകുത്തക അവസാനിച്ച ഇട്ടിക്കോര പിന്നീട് ഫ്ലോറൻസിൽ താമസം ഉറപ്പിക്കുകയും ചെയ്തു.
കൊച്ചിയിലെ ദി സ്കൂളിലെ രേഖയും സേവ്യറും തമ്മിലുള്ള ഇമൈലുകളിലൂടെ ആണ് ഫ്രാൻസിസ് ഇട്ടിക്കോരയുടെ ഭൂതകാലം പറയുന്നത്. കുന്നംകുളത്തെ ഇട്ടിക്കോരയുട ഇപ്പോളത്തെ പിന്മുറക്കാരായ പതിനെട്ടാംകൂറ്റുക്കാരെ പറ്റിയുള്ള അന്വേഷണം രേഖയും കൂട്ടുകാരും നടത്തുന്നു. അതേസമയം പുരുഷത്വം വീണ്ടെടുക്കാൻ ഉള്ള ശ്രെമങ്ങളുടെ ഭാഗമായി പെറുവിലെ ആഭിചാര ക്രിയയിൽ പങ്കെടുക്കാൻ പോയ സേവ്യർ ഗവേഷകയായ മെറിഗാമിയെ പരിചയപെടുന്നു. മെറിഗാമിയിൽ നിന്നും ഫ്രാൻസിസ് ഇട്ടിക്കോരയുടെ ഹൈപേഷ്യൻ ചരിത്രം അറിയുന്നതോടു കൂടി കഥ വേറെ തലത്തിൽ ആകുന്നു.
ഒരുപാട് അടരുകൾ ഉള്ള ഒരു കെട്ടുകഥയാണ് ഫ്രാൻസിസ് ഇട്ടിക്കോര. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിൽ പ്രഗത്ഭയായ ഹൈപ്പേഷ്യയെ സദാചാര വാദികൾ മൃഗീയമായി കൊലപ്പെടുത്തയായിരുന്നു. ഫ്രാൻസിസ് ഇട്ടിക്കോര എന്ന ജീനിയസിനെ പിൽക്കാലത്തു കുന്നംകുളത്തെ അവരുടെ പിന്മുറക്കാർ വളരെ ഇടുങ്ങിയ മതത്തിന്റെ ചുറ്റുപാടുകളിൽ മാത്രം തളച്ചിടുകയും പ്രാകൃതമായ ആഭിചാര കർമങ്ങളിലൂടെ ആഘോഷിക്കപ്പെടുകയും ചെയ്തു. പിന്മുറക്കാർ ചരിത്രത്തെ മതവുമായി മാത്രം ബന്ധപ്പെടുത്തി വികലമാക്കുന്നതിന് നമുക്ക് മുന്നിൽ ഉള്ള എല്ലാ ഉദാഹരങ്ങളും വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇട്ടിക്കോര ഈ കാലവുമായി വളരെ ചേർന്നു നിൽക്കുന്ന ഒരു പൊളിറ്റിക്കൽ വായന കൂടി ആകുന്നു.
കെട്ടുകഥയിൽ ചരിത്രത്തിലെ കുന്നംകുളവും, ഗുരുവായൂരും, പൊന്നാനിയും, ഇയാലും ഒക്കെ ഇഴചേർക്കുമ്പോൾ ചരിത്രവും, മിഥ്യയും രണ്ടായി കാണാൻ നമുക്ക് കഴിയാത്ത അത്രയും ഗംഭീരമാണ് എഴുത്ത്... !
തീർച്ചയായും വായിക്കേണ്ട പുസ്തങ്ങങ്ങളുടെ ലിസ്റ്റിൽ പെടുത്താവുന്ന ഒന്നാണ് ഫ്രാൻസിസ് ഇട്ടിക്കോര...
Comments
Post a Comment