
പൊന്നാനിയുടെ നദീതട ജീവിതങ്ങൾ സി അഷറഫ് സി അഷറഫിന്റെ 'പൊന്നാനിയുടെ നദീതട ജീവിതങ്ങൾ' ഒരു അടിപൊളി വായനാനുഭവം ആണ്, പ്രത്യേകിച്ചും നമുക്ക് പരിചിതമായ ഇടങ്ങൾ, സംഭവങ്ങൾ എല്ലാം കൂടി ചേരുന്ന വായന എനിക്ക് എന്റെ തെന്നെ കുട്ടികാലത്തെ ഓർമകളിലേക്കുള്ള ഒരു നൊസ്റ്റാൾജിക് റൈഡ് ആയി അനുഭവപ്പെട്ടു. ഒരു പൊന്നാനി പരിസരവാസി ആയിട്ടും അവിടെ സി അഷറഫിനെ പോലെ ഇത്ര ലളിത സുന്ദരമായ ഭാഷയിൽ എഴുതുന്ന ഒരു പുലി ഉണ്ടെന്ന് എനിക്ക് പറഞ്ഞു തരാൻ ഒരു മൂലമറ്റം ക്കാരൻ ,പ്രിയപ്പെട്ട സുഹൃത് ഷാജി ചേട്ടൻ വേണ്ടി വന്നു . കുറച്ച് കഷ്ട്ടപെട്ടാണ് DC ബുക്സിൽ നിന്നും കോപ്പി ഒരെണ്ണം ഒപ്പിച്ചത്. അതും സ്റ്റോക്കിൽ ആകെ ഉള്ള ഒരു കോപ്പി. പഴകിയ സെയിൽ ചെയ്യാത്ത കോപ്പി ആണെന്ന് ഡിസി ക്കാരൻ പറഞ്ഞിട്ടും നീ അത് പാർസൽ ചെയ്യു മോനെ എന്ന് പറഞ്ഞത് സഖാവിന്റെ ബുക്ക് റിവ്യൂ കേട്ടിട്ടാണ്. പ്രത്യേകിച്ചും ഒരു കാലത്ത് നമ്മുടെ പ്രിയപ്പെട്ട ഇടമായ പൊന്നാനിയുടെ ജീവിതങ്ങൾ ആണ് പറയുന്നത് എന്നറിഞ്ഞപ്പോൾ...! കുട്ടികാലത്ത് മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഓർമകളെ ഈ വക എഴുത്തിലൂടെ ഈ മനുഷ്യൻ മോഹിപ്പിച്ചു കളഞ്ഞു. പൊന്നാനിയുടെ നദീതീരങ്ങളിൽ ജീവിച്ചിരുന്ന/ജീവിച്ചിരിക്കുന്ന മനുഷ്...