Posts

Showing posts from August, 2021
Image
 സ്റ്റോക്ക്ഹോം സിൻഡ്രോം ബാധിച്ച പ്രണയങ്ങൾ ! ഒരാൾ മറ്റൊരാളെ ബന്ദി ആക്കുന്നു .കൈയും കാലും ചങ്ങലക്കിട്ടിട്ടുള്ള ബന്ദി ആക്കൽ അല്ല ,അതിനേക്കാൾ ക്രൂരമായി മാനസികമായി ഒരാളെ ബന്ദി ആക്കുന്ന പരിപാടി .മറ്റൊരാളുടെ സ്വാകര്യ ജീവിത ഇടങ്ങളിലേക്ക് അനുവാദം പോലും വാങ്ങാതെ ഉള്ള മറ്റൊരാൾ കയറി ചെല്ലുന്നു .അയാളുടെ ഇഷ്ട്ടങ്ങൾ പറയുന്നു .കേൾക്കുന്ന ആൾക്ക് ഒരു രീതിയിലും ഇഷ്ടം ആകുന്നിലെങ്കിലും തൻ്റെ ഇഷ്ടത്തിൻറെ കഥകളും ആഴങ്ങളും പറഞ്ഞു പറഞ്ഞു കേൾക്കുന്ന ആളുടെ തലച്ചോറ് പോലും പഴുപ്പിച്ചു ഒടുവിൽ ഒരുനാൾ ബന്ദിയാക്കാൻ വന്ന ആളോട് പാവം പാവം ഇരയാകുന്ന മനുഷ്യന് തോന്നുന്ന മാനസിക അവസ്ഥ ആണ് സ്റ്റോക്ക്ഹോം സിൻഡ്രോം .അഴകിയ രാവണൻ എന്ന മലയാള സിനിമയിൽ ഭാനുപ്രിയ അവസാനം മമ്മൂട്ടിയോട് കാൽതൊട്ട് വണങ്ങി പറയുന്ന ഒരു ഡയലോഗ് ഉണ്ട് - "വെറുത്ത്‌ വെറുത്ത്‌ വെറുപ്പിൻറെ അവസാനം കുട്ടിശ്ശങ്കരനെ എനിക്കിപ്പോ ഭയങ്കര ഇഷ്ട്ടാ " .നമ്മളൊക്കെ കണ്ണുനീർ വാർത്ത്‌ കയ്യടിച്ച ക്ലൈമാക്സ് .കൂട്ടിശങ്കരൻ ശരിക്കും ഒരു സ്വാർത്ഥൻ മാത്രം ആയിരുന്നു .ഇഷ്ടപെട്ട ആളെ കിട്ടാൻ വേണ്ടി അവൾക്കു ചുറ്റും ഉള്ളതിനെ ഒക്കെ വിലക്ക് വാങ്ങിയ ഒരു സാഡിസ്റ്റ് ,എന്നിട്ടും കുട്ടിശങ്കര...