Posts

Showing posts from October, 2022
Image
ചോളന്മാരുടെ കേരള ആക്രമണങ്ങളും ,അനന്തര ഫലങ്ങളും - കേരളത്തിൻറെ സാമൂഹിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ  9,10 നൂറ്റാണ്ടുകളിൽ കേരളം ഭരിച്ചിരുന്നത് ചേര രാജാക്കന്മാർ ആയിരുന്നു.കുലശേഖരരാജാക്കന്മാരു ടെ (ചേരരാജാക്കന്മാർ )ഭരണത്തിൽ കീഴിൽ ഏറെക്കുറെ സമാധാനപരമായിരുന്നു 9,10 നൂറ്റാണ്ടുകളിലെ കേരളം.എന്നാൽ എ.ഡി. 999 ആയപ്പോഴേക്ക് ചോളന്മാർ കേരളത്തിനെതിരായ അവരുടെ ആക്രമണപരമ്പര ആരംഭിച്ചു. പതിനൊന്നം നൂറ്റാണ്ടിന്റെ അവസാനം വരെ നീണ്ടുനിന്ന ഈ ചോള - ചേര യുദ്ധമാണ് നൂറ്റാണ്ട് യുദ്ധം എന്നറിയപ്പെടുന്നത്.ഈ യുദ്ധം കേരളത്തിന്റെ അതുവരെയുള്ള സാമൂഹിക ഘടനയെതെന്നെ മാറ്റി മറിക്കുന്നതായിരിന്നു. ചോള-ചേരയുദ്ധം, കേരളത്തിലെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ നമ്പൂതിരി ബ്രാഹ്മണരുടെ സ്വാധീനശക്തിയെ വമ്പിച്ച തോതിൽ വളർത്തുകയുണ്ടായി. ഈ യുദ്ധകാലസംഭവവികാസങ്ങൾക്കിട യിലാണ് കേരളത്തിന്റെ ജന്മിസമ്പ്രദായം ആവിർഭവിച്ചത്. ഒൻപതും പത്തും നൂറ്റാണ്ടുകളിൽ പരോപകാരതത്പരരായ ജനങ്ങളും സമ്പന്നരായ കച്ചവടക്കാരും ധാരാളം ഭൂസ്വത്ത് ക്ഷേത്രങ്ങൾക്കും അവയുമായി ബന്ധപ്പെട്ട വിദ്യാ ശാലകൾക്കും നൽകിയിരുന്നു. ക്ഷേത്രങ്ങളുടെ ഊരാളന്മാരായിരുന്ന ബ്രാഹ്മണർ ചോള-ചേരയുദ്ധകാലത...