ബുക്ക് റിവ്യൂ ഫ്രാൻസിസ് ഇട്ടിക്കോര ടി ഡി രാമകൃഷ്ണൻ പൂർണമായും ഒരു കെട്ടുകഥയെ ചരിത്രമുമായി ഇഴചേർത്തു നടത്തുന്ന മനോഹമായ എഴുത്തിന്റ കൺകെട്ട് വിദ്യയാണ് ഒറ്റവാക്കിൽ ഇട്ടിക്കോര... യു എസ് മിലിട്ടറിയിൽ ഇറാഖ് അധിനിവേശ യുദ്ധത്തിൽ പട്ടാളക്കാരനായ സേവ്യർ ഇട്ടിക്കോരയിലൂടെ ആണ് കഥ തുടങ്ങുന്നത്. ഒരു ബാലികയെ ബലാത്സംഗം ചെയ്യുന്നതോടെ മാനസിക ആരോഗ്യം തകരാറിൽ ആകുകയും, ലൈംഗികോതജന ശേഷി നഷ്ടമാകുകയും ചെയ്യുന്ന സേവ്യർ ഇട്ടിക്കോര നഷ്ട്ടപെട്ട 'പുരുഷത്വം' വീണ്ടെടുക്കാൻ ഉള്ള തിരച്ചിലിൽ 'ആർട്ട് ഓഫ് ലവ് മേക്കിങ് കേരള ' എന്ന അന്വേഷണത്തിൽ കൊച്ചിയിലെ 'ദി സ്കൂൾ' എന്ന ലവ് മേക്കിങ് സെന്ററിനെ പറ്റി അറിയുന്നു. സേവ്യർ കേരളം തെന്നെ തിരയാൻ കാരണം 15 ആം നൂറ്റാണ്ടിൽ കുന്നംകുളത്ത് ജനിച്ചു യൂറോപ്പിലെ തെന്നെ ഏറ്റവും വലിയ കുരുമുളക് കച്ചവടക്കാരൻ ആയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന തന്റെ വേരുകൾ കൂടി അറിയാൻ വേണ്ടീട്ടാണ്. വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്തിയത് ശേഷം വ്യാപാരകുത്തക അവസാനിച്ച ഇട്ടിക്കോര പിന്നീട് ഫ്ലോറൻസിൽ താമസം ഉറപ്പിക്കുകയും ചെയ്തു. കൊച്ചിയിലെ ദി സ്കൂളിലെ രേഖയും സേവ്യറും തമ്മിലുള്ള ഇമൈലുകളിലൂടെ ...