ബുക്ക് റിവ്യൂ
ഇനി ഞാൻ ഉറങ്ങട്ടെ
പി കെ ബാലകൃഷ്ണൻ
കുരുക്ഷേത്ര യുദ്ധത്തിൽ കർണൻ കൊല്ലപ്പെട്ട ശേഷം ദ്രൗപതിയുടെ കണ്ണിലൂടെ കർണ്ണന്റെ കഥയാണ് പുസ്തകം പറയുന്നത്. ജന്മം കൊണ്ട് അമ്മയാൽ ഉപേക്ഷിക്കപ്പെട്ട,താഴ്ന്ന ജാതിക്കാരൻ ആയതിനാൽ ഗുരുക്കന്മാരാൽ പോലും തഴയപ്പെട്ട, ജീവിതകാലം മുഴുവൻ അവഗണനകൾ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന, ഇന്ദ്രനാൽ കവചകുണ്ഡലങ്ങൾ നഷ്ട്ടപെട്ട, യുദ്ധനീതിക്ക് യോജിക്കാത്ത രീതിയൽ അർജുനനാൽ വധിക്കപ്പെട്ട #കർണൻ...!കർണൻ ജനനം :കുന്തീഭോജ രാജാവിന്റെ കൊട്ടാരത്തിൽ ഒരിക്കൽ വിശ്വാമിത്രമഹർഷി അതിഥി ആയി വന്നു. അവിടെ രാജാവിന്റെ മകൾ ആയ കുന്തി ആയിരുന്നു മഹർഷിയുടെ എല്ലാ കാര്യങ്ങളും നോക്കിയത്, അതിൽ സന്തുഷ്ടനായ മഹർഷി കുന്തിക്ക് അഞ്ചു വിശിഷ്ട മന്ത്രങ്ങൾ നൽകി, ഈ മന്ത്രങ്ങൾ ഉപയോഗിച്ചു 5 ദേവന്മാരിൽ നിന്നും കുന്തിക്ക് പുത്രസമ്പാദനത്തിന് കഴിയും എന്നതായിരുന്നു ആ മന്ത്രങ്ങളുടെ പ്രത്യേകത. തനിക്ക് ലഭിച്ച മന്ത്രങ്ങൾ ഒന്ന് പരീക്ഷിക്കാൻ വേണ്ടി ആദ്യം സൂര്യ ദേവനിൽ മന്ത്രം പ്രയോഗിച്ചു. അങ്ങനെ ഉണ്ടായ പുത്രൻ ആണ് കർണൻ. വിവാഹത്തിന് മുൻപ് കുട്ടി ഉണ്ടായത് കൊണ്ട് മറ്റാരും അറിയാതെ ആ കുട്ടിയെ പുഴയിൽ ഒഴുക്കി വിട്ടു. ആ കുട്ടി ചെന്ന് എത്തിയത് ഹസ്തിനപുരം എന്ന രാജ്യത്തെ സൂതനായ ഒരു കുതിരക്കാരന്റെ കയ്യിൽ ആയിരുന്നു. അങ്ങനെ ജനിച്ച നിമിഷം മുതൽ സ്വന്തം അമ്മയാൽ ബഹിഷ്കരിക്കപ്പെട്ടാണ് കർണന്റെ ജനനം, സൂര്യപുത്രൻ അങ്ങനെ സൂതപുത്രൻ ആയി.ഹസ്തിനപുരം :ഹസ്തിനപുരത്തെ രാജാക്കന്മാർ ആയിരുന്നു ധൃതരാഷ്ട്രരും പാണ്ഡുവും. ധൃതരാഷ്ട്രർ ജന്മനാ അന്ധനും പാണ്ഡു ശാരീരിക അവശതകളും ഉള്ള ആളുകൾ ആയിരുന്നു. അവരുടെ പിതാമഹൻ ആയിരുന്നു ഭീഷ്മർ. ധൃതരാഷ്ട്രർ കാന്താരിയെയും പാണ്ഡു കുന്തിയെയും വിവാഹം ചെയ്തു. അങ്ങനെ തന്റെ ആദ്യ മകൻ ജീവിക്കുന്ന നാട്ടിൽ തെന്നെ കുന്തിയും എത്തി.ശേഷം ഗാന്ധാരിക്ക് ഉണ്ടായ മക്കളെ കൗരവർ എന്നും തനിക്ക് ലഭിച്ച മന്ത്രസിദ്ധി ഉപയോഗിച്ച് കുന്തിക്ക് വീണ്ടും അഞ്ചു പുത്രൻമാർ(ഒരു ഇരട്ട കുട്ടികൾ) കൂടി ജനിക്കുകയും ചെയ്തു , ഇവരെ പാണ്ഡവർ എന്നും വിളിച്ചു.ദ്രോണാചാര്യർ ആയിരുന്നു പാണ്ഡവരുടെയും കൗരവരുടെയും ഗുരു. ഇതേ ഗുരുവിന് അരികിൽ തെന്നെ പഠിക്കാൻ കർണ്ണനും വരികയാണ്. കർണന്റെ മികവ് ഏറ്റവും കേമൻ എന്ന് ഗുരു കരുതിയിരുന്ന അർജുനനെക്കാൾ ഉയരത്തിൽ ആണെന്ന് തിരിച്ചറിയുന്ന ഗുരു ഒരു സൂതപുത്രൻ ആണെന്ന കാരണം പറഞ്ഞു വിദ്യകൾ പലതും പറഞ്ഞു കൊടുക്കുന്നില്ല. മനം മടുത്ത കർണൻ അവിടം വിട്ട് പോകുന്നു. പിന്നീട് പരശുരാമമഹർഷിയുടെ അടുത്ത് എത്തുകയും താൻ ഒരു ബ്രാഹ്മണൻ ആണെന്ന് കള്ളം പറഞ്ഞു വിദ്യകൾ അഭ്യസിക്കുകയും ചെയുന്നു . എന്നാൽ പരശുരാമൻ പിന്നീട് കർണൻ ഒരു സൂത പുത്രൻ ആണെന്ന് മനസിലാക്കുകയും അവിടെ നിന്ന് ശപിച്ചു കൊണ്ട് പുറത്താക്കുകയും ചെയ്യുന്നു. സ്വന്തം അമ്മയാൽ ജന്മം കൊണ്ടേ ബഹിഷ്കൃതൻ ആയ കർണൻ അതെ കാരണങ്ങളുടെ തുടർച്ചയിൽ (സൂത പുത്രൻ ആയതിനാൽ )തന്റെ ഗുരുക്കന്മാരാലും ബഹിഷ്കൃതൻ ആകുകയാണ്.അവിടെ നിന്നും കർണൻ വീണ്ടും ഹസ്തിനപുരിയിൽ തിരികെ എത്തുമ്പോൾ അവിടെ കൗരവ പാണ്ഡവ രാജകുമാരന്മാരുടെ അഭ്യാസപ്രകടനങ്ങൾ കൊട്ടാരത്തിൽ നടക്കുകയായിരുന്നു. എല്ലാവരും അർജുനന് ജയ് വിളിക്കുന്ന സദസിൽ അതിനേക്കാൾ മികവിൽ കർണൻ വന്നിട്ടും ഒരു സൂത പുത്രനോട് മത്സരിക്കാൻ താൻ ഇല്ല എന്ന് പറഞ്ഞു അപമാനിക്കുകയാണ് അർജുനൻ ചെയ്യുന്നത്. കുന്തിക്ക് അത് തന്റെ മകൻ ആണെന്ന് മനസ്സിലായിട്ടും സ്വന്തം മകന് നേരിടേണ്ടി വന്ന അപമാനം കണ്ട് നിൽക്കുക ആണ് ചെയ്തത്. അവിടെ കൗരവരിൽ മൂത്തവൻ ആയ ദുര്യോധനൻ കർണ്ണനെ തന്നോട് ഒപ്പം ചേർക്കുകയും അർജുനന് എതിരെ തനിക്ക് ഉള്ള ശക്തിയായി കൂടെ കൂട്ടുകയും ചെയ്തു. തനിക്ക് നേരിട്ട അപമാനത്തിൽ തന്റെ കൂടെ നിന്ന ദുര്യോധനനോട് അന്ന് മുതൽ ഒരു യജമാനനോട് എന്ന പോലെ ഒരു ഭക്തി ഉണ്ടായിരുന്നു കർണന്.പാണ്ഡവരെ കള്ളച്ചൂതിൽ തോൽപിച്ചു ദ്രൗപതിയെ തന്റെ ഭർത്താക്കന്മാരുടെ മുൻപിൽ വെച്ച് വസ്ത്രാക്ഷേപം ചെയ്യിക്കുമ്പോൾ കർണൻ ആയിരുന്നു വാക്കുകൾ കൊണ്ട് ദ്രൗപതിയ ഏറ്റവും കൂടുതൽ അപമാനിച്ചതും.തന്റെ ഭർത്താക്കന്മാരിൽ ഏറ്റവും കേമൻ ആയ അർജുനൻ മൂലമായിരിക്കും നിന്റെ മരണം എന്ന് പറഞ്ഞു ദ്രൗപതി അവിടെ വെച്ച് കർണ്ണനെ ശപിക്കുന്നുണ്ട്.കുരുക്ഷേത്രയുദ്ധം :കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് കുന്തിയിൽ നിന്ന് തന്നെ കർണൻ താൻ കുന്തിയുടെ മകൻ ആണെന്ന് മനസ്സിലാക്കുന്നുണ്ട്. യുദ്ധം ഒഴിവാക്കി പാണ്ഡവവരോട് കൂടെ കൂടാൻ തന്നോട് പറയുന്ന കുന്തിയോട് ദുര്യോധനന് നൽകിയ വാക്ക് മാറ്റാൻ കഴിയില്ല എന്ന് പറയുകയും, അർജുനൻ ഒഴികെ തന്റെ മറ്റ് മക്കളെ താൻ കൊല്ലുക ഇല്ല എന്ന് പറഞ്ഞു തിരിച്ചു അയക്കുകയും ആണ് ചെയ്യുന്നത്. പിന്നീട് കൃഷ്ണനും ഇതേ ആവശ്യം ആയി വരുമ്പോളും കൃഷ്ണനെയും കർണൻ മടക്കി അയക്കുകയാണ് ചെയ്യുന്നത്. ഹസ്തിനപുരിയിൽ വെച്ച് തനിയ്ക്ക് അപമാനം നേരിടേണ്ടി വന്നപ്പോൾ തന്റെ കൂടെ നിന്ന ദുര്യോധനന് നൽകിയ വാക്ക് മറ്റെന്തിനെക്കാളും വലുതായി കർണൻ കരുതിയിരുന്നു.കർണന്റെ ശക്തിയായ കവചകുണ്ഡലങ്ങൾ ഉള്ളിടത്തോളം കർണ്ണനെ അർജുനന് പരാജയപ്പെടുത്താൻ കഴിയില്ല എന്ന് അറിയുന്ന ഇന്ദ്രൻ തന്റെ മകനായ അർജുനന്റെ ജയത്തിനു വേണ്ടി കർണന്റെ കവചകുണ്ഡലങ്ങൾ വേഷം മാറി വന്നു യാചിച്ചു വാങ്ങുക ആയിരുന്നു.കുരുക്ഷേത്ര യുദ്ധത്തിൽ കർണൻ എല്ലാവരേക്കാൾ മികച്ചു നിന്നു എന്നുള്ളതാണ് സത്യം. അർജുനനയുമായി നേർക്കുനേർ യുദ്ധം ചെയ്യുന്നതിനിടയിൽ തന്റെ തേര് മണ്ണിൽ അമരുകയും ഒരു നേരത്തേക്ക് അയുധം കയ്യിൽ ഇല്ലാതെ ആകുകയും ചെയ്യുന്ന നിരായുധനായ കർണ്ണനെ യുദ്ധനീതിക്ക് നിരക്കാത്ത രീതിയിൽ അർജുനൻ കൊല്ലപ്പെടുത്തുക ആണ് ചെയ്യുന്നത്.യുദ്ധശേഷം :കുരുക്ഷേത്ര യുദ്ധത്തിന് ശേഷം ഉള്ള യുധിഷ്ഠരന്റെ ദുഖത്തിലൂടെയായാണ് ആണ് കഥ പറഞ്ഞു തുടങ്ങുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കൗരവരെ തോൽപിച്ചു രാജ്യം സ്വന്തം ആക്കിയിട്ടും സ്വന്തം ജ്യേഷ്ടനെ കൊലപ്പെടുത്തിയതിൽ യുധിഷ്ഠരന്റെ ജീവിതം വിരക്തമാകുകയും ചെയ്യുന്നു. തന്മൂലം ദ്രൗപതിക്കു ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളിലൂടെ ആണ് കഥ പറയുന്നത്.ഇതിഹാസ കഥയെ അത് പോലെ നിലനിർത്തി ദ്രൗപതിയിലൂടെ കർണന്റെ ജീവിതം ആണ് കഥയിൽ ഉടനീളം.നോൺ ലീനിയർ രീതിയിൽ ഉള്ള കഥപറച്ചിൽ ലളിതവും മികച്ചതുമാണ്.തീർച്ചയായും വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റിൽ പെടുത്താവുന്ന ഒന്നാണ് ഇനി ഞാൻ ഉറങ്ങട്ടെ... !
Comments
Post a Comment