ബുക്ക് റിവ്യൂ
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
ടി ഡി രാമകൃഷ്‌ണൻ
മിത്തും, ഫിക്ഷനും, റിയാലിറ്റിയും മനോഹരമായി ഇഴചേർന്നു കിടക്കുന്ന, ഒറ്റഇരുപ്പിൽ തീർക്കാൻ പ്രലോഭിപ്പിക്കുന്ന വായനാനുഭവം. ഈ അടുത്ത കാലങ്ങളിൽ വായിച്ചതിൽ ഏറ്റവും മികച്ചതും,തീർച്ചയായും വായിക്കേണ്ടതും... !
ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ, ഫാസിസത്തെ ശക്തമായി അടയാളപ്പെടുത്തുമ്പോൾ തെന്നെ പുരോഗമന/വിമോചന പക്ഷത്ത് എന്ന് പറയുന്ന സംഘനകൾക്ക് ഉള്ളിൽ നിലനിൽക്കുന്ന പാട്രിയാർക്കി മനോഭാവവും, വിവേചനവും, അതിനുള്ളിൽ അടി ഉറച്ചു പോയിട്ടുള്ള ജനാതിപത്യമിലായ്മയും പ്രെസന്റ് ചെയ്യാൻ യാഥാർഥ്യവും ഫാന്റസിയും ഇഴചേർത്ത എഴുത്തിന്റെ മാജിക്കൽ റിയലിസം.ഫാസിസ്റ്റ് ഭരണകൂടങ്ങൾ ചരിത്രത്തെ വളച്ചൊടിച്ചു പുതിയ കാലത്ത് തങ്ങൾക്കു അനൂകൂലമായ കഥകൾ ഉണ്ടാകുന്നതിന് സമനാവുമാണ് കഥ പറയുന്ന രീതിയും.അതിഗംഭീരം എന്നേ പറയാൻ ഉള്ളു... !*വായനക്കിടയിൽ ശ്രീലങ്കയിലെ രാഷ്ട്രീയം, വിമോചന പ്രസ്ഥാനങ്ങൾ, രജനി തിരണഗാമ എന്നീ ചരിത്രം കൂടി ഒരു പാരലൽ റഫറൻസ് നടത്തിയാൽ വായന വേറെ ലെവൽ ആകും..
Comments
Post a Comment