ജന്മദിനം 

ബർത്ത്ഡേ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി.

കാരക്കാട് ഗവണ്മെന്റ് സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർക്കാൻ കൊണ്ട് പോയപ്പോ സ്കൂളിലെ ഹെഡ്മാഷ്,കുറുക്കൻ മാഷ് എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്, എല്ലാവർക്കും ആളെ ഒടുക്കത്തെ പേടിയും ആയിരുന്നു.

മാഷ് പറഞ്ഞു "ഓനെ ചേർക്കാൻ സമയം ആയിട്ടില്ല. അടുത്ത വർഷേ ചേർക്കാൻ പറ്റു". അമ്മക്കാണെങ്കിൽ ആ വർഷം എങ്ങനെ എങ്കിലും എന്നെ ചേർക്കുകയും വേണം.സ്കൂളിൽ വിട്ടാൽ പിന്നെ വൈകീട്ട് വരെ ഒരു ആശ്വാസം ആണ് വീട്ടുകാർക്ക്, വീടുകളിൽ ഒക്കെ പണ്ട് മുടിഞ്ഞ പണിയാണെ!.അച്ഛൻ ആണെങ്കിൽ അപ്പോഴേക്കും നമ്മളെ ഒറ്റക്കാക്കി പോകുകയും ചെയ്തിട്ടുണ്ടായിരുന്നു.ഏട്ടൻ ആണെങ്കിൽ അതേ സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ആകുകയും ചെയ്തിരിക്കുന്നു. അങ്ങനെ അന്ന് പ്രിയപ്പെട്ട കുറുക്കൻ മാഷ് ആണ് നമ്മടെ ജന്മദിനം മാറ്റി എഴുതിയത്."ഓന്റെ ജനനത്തിയതി നമുക്ക് കുറച്ചൊന്നു മാറ്റം ന്നാൽ" എന്നും പറഞ്ഞ് മാഷ് അതങ്ങട് മാറ്റി. അങ്ങനെ പ്രിയപ്പെട്ട കുറുക്കൻ മാഷ് ആണ് എനിക്കീ ഡേറ്റ് ഓഫ് ബർത്ത് തന്നത്.




ലാലേട്ടന്റെ ജന്മദിനത്തിലേക്ക് എന്റെ ജന്മദിനം ആക്കിവെച്ച മാഷേ നന്ദി...!😍



ചെറുപ്പത്തിൽ ജന്മദിനം ഒന്നും ആഘോഷിച്ച ഒരോർമ ഇല്ലാത്തത് കൊണ്ട് ഈ ദിവസം വരുന്നതും പോകുന്നതും ഒന്നും അറിയാറെ ഇല്ലായിരുന്നു. അല്ലെങ്കിൽ തെന്നെ ബർത്ത്ഡേ ഒക്കെ ഒരു ഗംഭീരം ആഘോഷം ആയത് ഈ സോഷ്യൽ മീഡിയ ഒക്കെ വന്നപ്പോൾ ആയിരിക്കും. പിന്നെ എന്റെ കാര്യത്തിൽ അച്ഛൻ ഇല്ലാത്ത കുട്ടികൾ എന്ന മുടിഞ്ഞ 'അനാവശ്യ' സെന്റിമെന്റ്സ് കാരണം ചെറുപ്പകാലം ഒക്കെ ഇത്തിരി ശോകവും ആയിരുന്നു.ഒരാളുടെ നഷ്ട്ടങ്ങളോട് നമുക്ക് കെയർ ആകാം, സഹായങ്ങൾ ആകാം. കുട്ടികളോട് ഇമോഷൻസ് കാണിക്കുന്നത് ശ്രദ്ധിച്ചു വേണം. പ്രത്യേകിച്ചും നഷ്ടങ്ങളെ പറ്റിയുള്ള ഓർമപ്പെടുത്തലിന്റെ നടുവിൽ തെന്നെ നിർത്തൽ, നീ ജന്മം കൊണ്ട് ഒരു നഷ്ടത്തിന്റെ ബാക്കി പത്രം പേറി ജീവിക്കേണ്ടവൻ ആണെന്ന ഓർമപ്പെടുത്തൽ, സാധാസമയവും ആ സെന്റിമെന്റ്സ് പരിസരം കുട്ടിക്കൾക്ക് നൽകൽ, അതാകുട്ടിയുടെ ഇമോഷണൽ മെച്ചുരിട്ടിയെ എങ്ങനെ ബാധിക്കും എന്നുള്ളത് കൂടുതൽ പറയാൻ ഉള്ളത് കൊണ്ടാണ് 'അനാവശ്യ ' എന്ന് കോട്ട്സിൽ ഇട്ടു നിർത്തിയത്.



എന്തായാലും ഒരു ദിവസം ഞാൻ എന്റെ ശരിക്കുള്ള ജന്മദിനം കണ്ടുപിടിച്ചു. അച്ഛന് ഒരു ഡയറി ഉണ്ടായിരുന്നു.ആള് കണക്കുകൾ ഒക്കെ എഴുതി വെച്ചിരുന്ന ഒരു വലിയ ഡയറി . അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ പെട്ടിയിൽ ആയിരുന്നു അതിന്റെ സ്ഥാനം. ഒരു ദിവസം എന്തോ ആവശ്യത്തിന് അമ്മ ആ പെട്ടി തുറന്നപ്പോൾ അതെടുത്തു മറച്ചു നോക്കി. അവിടെ വ്യക്തമായി അച്ഛന്റെ കയ്യക്ഷരത്തിൽ ആണ് ഞാൻ ആദ്യമായി എന്റെ ശരിക്കുള്ള ജന്മദിനം കണ്ടത്.❤ അങ്ങനെ അറിയാൻ സാധിച്ചു എന്നുള്ളതാണ് അതിന്റെ നിയോഗം!




സുദർശൻ മാഷ്ടെ പിച്ച് എന്ന പേടി സ്വപ്നം ഉള്ള കാരക്കാട് സ്കൂൾ ജീവിതത്തിന്റെ കഥ അവിടെ തുടങ്ങുകയാണ്...!😄

അതൊക്കെ പോട്ടെ അന്ന് ഡയറിയിൽ കണ്ട ആ ഡേറ്റ് ഏതാണ് എന്നുള്ളത് ചോദിക്കരുത്, പിന്നെ പറയാം. സർപ്രൈസ് ഇരിക്കട്ടെ!😎





Comments

  1. Mamoottiyum , mohanlalum മലയാളികളിൽ എത്രത്തോളം സ്വാധീനി്ചിട്ടുണ്ട് എന്ന് ചിന്തിക്കുകയാണ്

    ReplyDelete

Post a Comment

Popular posts from this blog