ഓപ്പറേഷൻ ജാവയും ഡാറ്റയും
മൂവി റിവ്യൂ
സൈബർ സ്പേസ് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ കാലത്ത് ഓപ്പറേഷൻ ജാവ വെറുതെ കണ്ടു തീർക്കാൻ മാത്രം ഉള്ള സിനിമയായി തോന്നിയില്ല. പരസ്പരം ബന്ധം ഇല്ലാത്ത മൂന്നോ നാലോ സൈബർ ക്രൈം /അതുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്.സിനിമയിൽ ഡാറ്റാ എന്ന വാക്ക്, അതിന്റെ പ്രധാന്യം ഇതൊക്കെ ടെക്നിക്കലി എന്താണെന്ന് മനസിലാക്കി തരാൻ ശ്രെമിക്കുന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. ഒരു മാളിൽ ലക്കി ഡ്രോ ക്ക് കൊടുക്കുന്ന ഡാറ്റാ പോകുന്ന വഴികൾ കുറച്ച് സിനിമാറ്റിക് ആയി കാണിച്ചതെങ്കിലും ഡാറ്റയുടെ സാധ്യതകൾ വ്യക്തമാക്കുന്നതാണ്.സിനിമയിൽ ആ ഡാറ്റയെ ഒരു ബിസിനസ് ലീഡും അത് വഴി ആളുകൾ എങ്ങനെ പറ്റിക്കപെടുന്നു എന്നുള്ളതും ആണ് കാണിച്ചത്. എന്നാൽ അത്തരം ലീഡും അതിന്റെ പ്രശ്‌നങ്ങളും മാത്രമല്ല ഡാറ്റായുടെ സാധ്യതകൾ. നമ്മൾ വിചാരിക്കുന്നതിനേക്കാൾ ഭീകരൻ ആണ് ഡിജിറ്റൽ ഡാറ്റാ.
നമ്മൾ ഡിജിറ്റൽ ഇടങ്ങളിൽ,പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ഇടുന്ന നമ്മുടെ പോസ്റ്റ് പോലും ഈ സോഷ്യൽ മീഡിയ കമ്പനികൾ ഇതിന് പുറകിൽ ഒളിപ്പിച്ചു വെച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇൻറ്റലിജിൻസ് ടൂളുകൾക്ക് നല്ല ഒന്നാംതരം ഡാറ്റാ ആണ്. എങ്ങനെ ആണ് അവർ അതിനെ വിൽക്കുന്നുണ്ടാവുക?.
കോർപ്പറേറ്റ് കമ്പനികൾ, പ്രാഞ്ചിയേട്ടൻ ആകാൻ നിൽക്കുന്ന മുതലാളിമാർ ഒക്കെ ഇന്ന് TV പോലെയുള്ള മീഡിയയിൽ പരസ്യത്തിന് വേണ്ടി ഇൻവെസ്റ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ സോഷ്യൽ മീഡിയ വെച്ചുള്ള റെപുറ്റേഷൻ മാനേജ്മെന്റ്,സെന്റിമെന്റ്സ് അനാലിസിസ് ഒക്കെ നടത്താൻ ഉപയോഗിക്കുന്നുണ്ട്.നമ്മൾ ഒരു ഫേസ്ബുക് പോസ്റ്റിൽ ഒരാളെ പറ്റി /ബ്രാൻഡിനെപറ്റി എന്തൊക്കെങ്കിലും ഒക്കെ എഴുതുക ആണെന്ന് വെക്കുക, പോട്ടെ, നമ്മൾ നമ്മൾ ഒരു ഷോപ്പിൽ നിന്നും ഒരു സാധനം വാങ്ങി ഇഷ്ടായില്ല, അവരുടെ സർവീസ് തന്നെ മോശം ആയിരുന്നു. നെടുനീളൻ പോസ്റ്റ് ഒന്നും വേണ്ട നമ്മൾ ആ ഷോപ്പിനെ ടാഗ് ചെയ്ത് ഒരു ആംഗ്രി /സാഡ് സ്മൈലി ഇട്ടാൽ തെന്നെ ധാരാളം. അനലിറ്റിക്സ് ടൂലുകൾ ഇതുപോലെയുള്ള എല്ലാ ഡാറ്റയും എടുത്ത് വെക്കും. നാളെ ആ ഷോപ്പിന്റെ ആൾ ഒരു സോഷ്യൽ മീഡിയ സ്ട്രടെജി ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അയാൾക്ക് ഏറ്റവും കൂടുതൽ ആവശ്യം ഉള്ളതാണ് അവരുടെ ഇപ്പോളത്തെ ഡിജിറ്റൽ സ്പേസ് റെപുറ്റേഷൻ സ്കോറിങ്. ഇത് വെച്ച് കൊണ്ടാണ് അവർക്ക് ബാക്കി പരിപാടി പ്ലാൻ ചെയ്യേണ്ടി വരുക. അപ്പോ അവിടെ ഒരു സോഷ്യൽ മീഡിയ ഏജൻസി /കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്മെന്റ് ഏജൻസി നമ്മളെ ഈ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ടൂൾസ് ഉപയോഗിച്ച് അതിന് സഹായിക്കും.
പേരൊന്നും പറയുന്നില്ല, സോഷ്യൽ മീഡിയയിൽ റെപുറ്റേഷൻ മാനേജ്മെന്റ് നല്ല രീതിയിൽ ചെയ്ത് സൂപ്പർ ഹിറ്റ് ആയ ഒരുപാട് പുതിയ എന്റർപ്രെനെഴ്സ് ഈ അടുത്ത കാലത്ത് തെന്നെ ഉദയം കൊണ്ടിട്ടുണ്ട്. അത് മോശം ആണെന്ന് അല്ല, അവർ ഈ ഡിജിറ്റൽ ഡാറ്റയുടെ, അവിടുത്തെ സാധ്യതകൾ നന്നായി ഉപയോഗിക്കുകകൂടി ചെയ്തത് കൊണ്ടാണ് അത് സാധിച്ചത്.നാവിൽ നിന്ന് വീണ വാക്ക് ആളുകൾ കുറെ കാലം കഴിഞ്ഞെകിലും മറക്കും.പക്ഷെ ഡിജിറ്റൽ സ്പേസ് ഒരുകാലത്തും ഒന്നും മറക്കില്ല.അന്ത ജാഗ്രത ഇരിക്കട്ടും 😎പതിവ് സിനിമാകഥാ ശീലങ്ങളെ പൊളിച്ചെഴുതാൻ ശ്രമിച്ചിട്ടണ്ട് ഓപ്പറേഷൻ ജാവ. പെർഫോമൻസ് കൊണ്ട് എല്ലാവരും മികച്ചു നിന്നു.




Comments
Post a Comment