ബുക്ക് റിവ്യൂ
ധർമപുരാണം
ഒ വി വിജയൻ
എല്ലാകാലത്തെയും ഫാസിസ്റ്റ് ഭരണകൂടത്തെ/ഫാസിസ്റ്റ് രീതികളെ (അതൊരു രാജ്യമാകാം, ഒരു പ്രസ്ഥാനമാകാം, നമ്മുടെ വീട് /സമൂഹം അങ്ങനെ ഏത് ചുറ്റുപാടും ആകാം)അതിന്റെ ചെറുതും വലുതും ആയ എല്ലാ അടിച്ചമർത്തൽ രീതികളുടെയും ഒരു അതിരുകളും ഇല്ലാത്ത എഴുത്താണ് ധർമപുരാണം.അത് അന്നത്തെ ഇന്ത്യയിൽ നിന്ന് അന്ന് വായിക്കുമ്പോൾ അടിയന്തിരാവസ്ഥ കാലവും അന്നത്തെ ഭരണകൂടവും ആണോ എന്ന തോന്നൽ ആകും. ലോകത്തിന്റെ രാഷ്ട്രീയം നോക്കുമ്പോൾ അത് ഹിറ്റ്ലറിന്റെയോ, മുസോളിനിയുടോ ചായകൾ ഉള്ള വായന ആകാം.ഇന്ന് വായിക്കുമ്പോൾ അത് ഇന്നത്തെ ഈ നാടിന്റെ ചിത്രവുമാണ്.കൊട്ടാരം വിട്ടിറങ്ങാത്ത അധികാരത്തിന്റെ ഭ്രമത്തിൽ ജീവിക്കുന്ന ധർമപുരിയുടെ പ്രജാപതിയുടെയും, കൊട്ടാരം വിട്ടെറിഞ്ഞു പുറത്തേക്ക് നടന്ന സിദ്ധാർത്ഥന്റെയും കഥയാണ് ധർമപുരാണം, ധർമപുരിയിൽ സിദ്ധാർത്ഥൻ കണ്ട ജീവിതങ്ങങ്ങളുടെയും കഥ.ആദർശശുദ്ധിയുള്ള മാധ്യമങ്ങളുടെയും, പ്രതിപക്ഷത്തിന്റെയും അഭാവത്തിൽ ജനാധിപത്യം അധികാരവർഗത്തിന് ഏത് രീതിയിൽ വേണമെങ്കിലും തിരിച്ചൊടിക്കാവുന്ന ഒരു രാഷ്ട്രീയ സംവിധാനം ആയി തരംതാണിരിക്കുന്നതു എല്ലാ അർത്ഥത്തിലും ഈ കാലത്തിന്റെ കൂടി പൊളിറ്റിക്കൽ വായന ആണ്. എന്നാൽ സിദ്ധാർത്ഥൻ ഒരു തരം അവതാര സങ്കല്പം പോലെ ആണ്. ജനാധിപത്യത്തെ കറക്റ്റ് ചെയ്യാൻ ഒരു അവതാരം ഉടലെടുക്കും എന്ന സങ്കല്പത്തെ അല്പം ഫാന്റസി ആയി മാത്രമേ കാണാൻ പറ്റു.തുടക്കത്തിൽ ഓ വി വിജയൻ തെന്നെ പറയുന്നുണ്ട്, കരുണാകര ഗുരു തന്നിൽ ഉണ്ടാക്കിയ സ്വാധീനത്തെ പറ്റി, എഴുത്തുകാരന്റെ ആത്മീയ പരിണാമം കഥയിൽ മുഴുവൻ ഉണ്ട്. അതിൽ നിന്നാകാം സിദ്ധാർത്ഥൻ എന്ന കഥാപാത്രം പിറവി കൊണ്ടത്. അവിടെ ചില വിയോജിപ്പുകളും ഉണ്ട്.ധർമപുരാണം എഴുത്തിന്റെ എല്ലാ അലിഖിത അതിരുകളും മനോഹമായി പൊട്ടിച്ചെറിയുന്നുണ്ട്, സുഖം പകരുന്ന വായനാനുഭവവും ആണ്.**ഗുരു എന്ന മലയാളം സിനിമ കരുണാകര ഗുരു സങ്കല്പയുമായി ബന്ധപ്പെട്ടതാണ് എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു.... !

Comments
Post a Comment