ഡിജിറ്റൽ വിദ്യാഭ്യാസം - ചില ചെറിയ ചിന്തകൾ
ലോക്ക്ഡൌൺ കാലത്ത് എന്ത് എങ്ങനെ ചെയ്യണം എന്നുള്ളതിന് ഒരു വ്യക്തതയും ഇല്ലാത്ത ഒരു മേഖല വിദ്യാഭ്യാസം ആണെന്ന് തോന്നി പോകുന്നു. വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ഒരേ പോലെ വലയുന്ന കാലം ആയി തോന്നിയിട്ടിട്ടുണ്ട്. ടാബ്‌ലെറ്റ്, വാട്ടസ്ആപ്പ് , ഗൂഗിൾ ഡോക്സ്, ഗൂഗിൾ മീറ്റ്, സൂം ,വിക്ടർ ചാനൽ എന്നിവ വഴിയൊക്കെ അത് നടക്കുന്നുണ്ടെങ്കിലും എന്തെങ്കിലും വ്യകതമായ ഒരു പ്രോസസ്സോ, സിസ്റ്റമോ അതിനുണ്ടോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ഒരു പേരിന് പലതും നടക്കുന്നു എന്നതല്ലാതെ മുഴുവനായും ഉള്ള ഒരു ഡിജിറ്റൽ ലേണിംഗ് പ്ലാറ്റഫോം നമുക്ക് ഇല്ലാ എന്നുള്ളത് വലിയ പോരായ്മ ആയി തോന്നി പോകുന്നു.
പറയുമ്പോൾ നമുക്ക് എല്ലാ ടൂൾസും ഇന്ന് ലഭ്യമാണ്. പക്ഷെ ഇതിന്റെ എല്ലാം ഇന്റഗ്രേറ്റഡ് ആയ ഒരു പ്ലാറ്റഫോം ഇപ്പോളും നമ്മുടെ സ്കൂളുകളിൽ ഇല്ലാ എന്നതാണ് വാസ്തവം. (ബൈജു ആപ്പ് പോലുള്ളവ മറന്നിട്ടല്ല, പക്ഷെ അതൊക്കെ എല്ലാവരിലും എത്തിയിട്ടും ഇല്ല, എല്ലാവർക്കും സമ്പത്തികമായി സാധ്യവുമില്ല ). ഇങ്ങനെ എല്ലാം കൂടി ഒരു പ്ലാറ്റ്ഫോം ഉണ്ടാകുമ്പോൾ എന്തൊക്കെ ആകും വേണ്ടി വരുക. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അങ്ങനെയുള്ള ഡിജിറ്റൽ ലേണിംഗ് പ്ലാറ്റഫോം വിഷയത്തെപ്പറ്റി നിയമസഭയിൽ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ വന്ന ചില ചിന്തകൾ, എന്തൊക്കെ ആകും അങ്ങനെ ഒരു സോഫ്റ്റ്‌വെയറിൽ വേണ്ടി വരുക? (എനിക്ക് തോന്നിയ ചിലത് എഴുതുന്നു) -
*കുറച്ച് ടെക്നോളജി കൂടി ഉണ്ട്. താല്പര്യം ഇല്ലാത്തവർ വായിക്കാതെ വിടുക 😎
1.ഡിജിറ്റൽ കലണ്ടർ :
സ്കൂളിൽ നമുക്കൊക്കെ ഒരു ടൈം ടേബിൾ ഉണ്ടായിരുന്നല്ലോ, അതിന്റെ ഡിജിറ്റൽ വേർഷൻ. സ്കൂളുകൾക്ക് ഓരോ ക്ലാസ്സ്‌റൂം ടൈം ടേബിളും സെറ്റ് ചെയ്ത് ഇട്ടാൽ അത് വിദ്യാർത്ഥികളുടെ ലോഗിൻ ഡാഷ്ബോഡിൽ തന്നെ കാണാൻ കഴിയുന്നതും ആയിരിക്കണം. ഇപ്പോൾ ടൈം ടേബിൾ /സമയം ഒക്കെ പറയുന്നത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് എന്നുള്ളത് കൊണ്ട് അതിന് ഒരു ട്രാക്ക് ഇല്ല .സിസ്റ്റം വഴി ആകുമ്പോൾ അതായത് പീരിയഡ് ചെക്ക് ഇൻ ചെയ്താൽ അത് അറ്റന്റൻസ് ആയി കണക്കാക്കാവുന്നതും ആണ്.അധ്യാപകർക്കും ഈ കലണ്ടർ ബാധകമാക്കാം.
ഇപ്പോൾ മിക്ക സ്കൂളുകളിലും നടക്കുന്നത് ഒരു രണ്ടു മണിക്കൂർ ക്ലാസ്സ് ആണ്. ഇത്തരം കലണ്ടർ ഡിജിറ്റൽ വിദ്യാഭ്യാസത്തെ സ്കൂൾ പീരിയഡ് സിസ്റ്റം പോലെ ആക്കി മാറ്റാവുന്നതാണ്.
2.വേർച്വൽ ക്ലാസ്സ് റൂംസ് :
ഇവിടെ ആയിരിക്കും കലണ്ടർ അനുസരിച്ചുള്ള ക്ലാസുകൾ നടക്കുക. നമ്മൾ കലൻഡറിൽ ചെക്ക് ഇൻ ചെയ്ത് കഴിഞ്ഞാൽ തെന്നെ അത് ക്ലാസ്സ് റൂം സെറ്റ് ചെയ്തു വെച്ചിട്ടുള്ള ഒരു സ്ലോട് ആണെങ്കിൽ നമ്മുടെ വേർച്വൽ ക്ലാസ്സ് റൂം ഓപ്പൺ ആകണം. ഇപ്പോൾ ഈ ക്ലാസ്സ് റൂം നടക്കുന്നത് സൂമിലും, ഗൂഗിൾ മീറ്റിലും ഫ്രീ വേർഷനിൽ ആണ് എന്നുള്ളത് കൊണ്ട് പലപ്പോഴും പല പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. പകരം ഡിജിറ്റൽ ലേണിംഗ് പ്ലാറ്റഫോം വഴി തെന്നെ ഇതിലേക്ക് കയറാൻ പറ്റണം. അതിനായി ഇത്തരത്തിൽ വീഡിയോ കോൺഫറൻസ് /വെബ്ക്സ് സോഫ്റ്റ്‌വെയർ ചെയ്യുന്ന കമ്പനികളുമായി എ പി ഐ ഇന്റഗ്രേഷൻ നടത്തണം. ഇത്തരത്തിൽ ചെയ്യുമ്പോൾ ക്ലാസ്സിൽ ഇരിക്കുന്ന ഒരാളുടെ മുഴുവൻ ലോഗ്സ് (എപ്പോ ക്ലാസ്സിൽ കയറി, എപ്പോൾ പോയി, ഇടക്ക് ലോഗ് ഔട്ട്, നെറ്റ്‌വർക്ക് ഇഷ്യൂ വന്നോ ) കിട്ടുകയും ചെയ്യും.
3.ഡിജിറ്റൽ ലൈബ്രറി :
പുസ്തകങ്ങൾ കൃത്യമായി കോൺടെന്റ് അടിസ്ഥാനത്തിൽ തരം തിരിച്ചു ക്രോഡീകരിച്ചിട്ടുള്ള ഡിജിറ്റൽ ലൈബ്രറി ഡിജിറ്റൽ ലേണിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ്. കുട്ടികൾക്ക് എളുപ്പം ആവശ്യമുള്ള പുസ്‌തകങ്ങളിലേക്ക് എത്താൻ ഇത് ഉപകരിക്കും.
ഡിജിറ്റൽ ലൈബ്രറി ഉണ്ടാകുമ്പോൾ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ കോൺടെന്റ് ആണ്. അത് നന്നായി ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഉറപ്പ് വരുത്തണം. വെറുതെ ഒരു യൂട്യൂബ് വീഡിയോ /അല്ലെങ്കിൽ പി ഡി എഫ് ആകരുത് അത്. ഇന്ററക്റ്റീവ് ആയ സ്കോമം/ടിൻ കാൻ ഫോർമാറ്റ് ഫയലുകൾ പോലെ ഉള്ള ലേറ്റസ്റ്റ് ടൂലുകൾ ഉപയോഗിച്ചുള്ള സ്ട്രീമിങ് ഉപയോഗിക്കുന്നവർക്ക് പുതിയ അനുഭവം ഉണ്ടാക്കും.
4. അസ്സസ്മെന്റ് :
ഇ ലേണിംഗ് പ്ലാറ്റ്ഫോമിൽ വിദ്യാർത്ഥികളുടെ പെർഫോമൻസ് നോക്കാൻ ഈ ഭാഗം പ്രയോജനപ്പെടുത്താം. ഓരോ കുട്ടികൾക്കും അവരുടെ സിലബസ്സുമായി ബന്ധപ്പെട്ട അസ്സസ്മെന്റ് കൊടുത്തിടാവുന്നതാണ്. ആ സബ്ജെക്ടിന്റെ ഒരു സമ്മറി അസ്സസ്മെന്റ് തുടങ്ങുത്തിന് മുൻപ് കാണിക്കാൻ ഉള്ള ഓപ്ഷൻ കൂടി ആഡ് ചെയ്താൽ കുട്ടികൾക്ക് അത് കുറച്ച് കൂടി നല്ല റിസൾട്ട് ഉണ്ടാക്കാൻ ഉപകരിക്കും. ഡിജിറ്റൽ ടൂൾ ആയതു കൊണ്ട് ഇത്തരം കാര്യങ്ങൾ അധ്യാപകരുടെ സഹായം ഇല്ലാതെ കുട്ടികൾക്ക് സ്വയം കാണാവുന്നത്.
ഓരോ അസ്സസ്മെന്റിനു ശേഷവും അതിന്റെ മാർക്ക് റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യും. പൂർണമായും ഡിജിറ്റൽ ആണെന്നുള്ളത് കൊണ്ട് അധ്യാപകരുടെ ജോലി കുറയുകയും ചെയ്യും. ഇപ്പോൾ ഇത് നടക്കുന്നത് ഗൂഗിൾ ഫോം വഴിയും വാട്സ്ആപ്പ് വഴിയും ആണ്. അതുകൊണ്ട് പേപ്പർ നോക്കലും മാർക്ക് ഇടലും ഒക്കെ മാനുവൽ ആയി ചെയ്യുകയാണ്. ഡിജിറ്റൽ ടൂൾസ് മാർക്ക് ഇടുന്ന പരിപാടി കൂടി ഓട്ടോമാറ്റഡ് ആക്കും.
5. പ്രോക്റ്ററിങ് ടെക്നോളജി ഉപയോഗിച്ചുള്ള എക്സാം :
ഓൺലൈൻ എക്സാംസ് ആണ് അടുത്തതായി വേണ്ടത്. ഇന്ന് ഒരുപാട് എക്സാംസ് പ്രോക്റ്ററിങ് സോഫ്റ്റ്‌വെയർ വഴി നടക്കുന്നുണ്ട്. ഈ സോഫ്റ്റ്‌വെയർ വെബ് കാം വഴി നമ്മുടെ എക്സാം നടക്കുന്ന സമയം മുഴുവൻ നമ്മുടെ ചലനങ്ങൾ അനലൈസ് ചെയ്തു കൊണ്ടിരിക്കും. എന്തെങ്കിലും സംശയകമായി കണ്ടാൽ അത് നമ്മുടെ എക്സാം തുടരുന്നതിനെയോ /എക്സാം റിസൾട്ടിനെയോ ബാധിക്കാം. ഇത്തരത്തിൽ ഉള്ള പ്രോക്റ്ററിങ് സോഫ്റ്റ്‌വെയർ കമ്പനികളുടെ എ പി ഐ ഉപയോഗിച്ച് നമ്മുടെ ഡിജിറ്റൽ പ്ലാറ്റഫോം ആയി ഇന്റഗ്രേറ്റ് ചെയ്താൽ എക്സാം എന്ന പരിപാടി കൂടി നമ്മുടെ പ്ലാറ്റഫോംമിന് അകത്തു നിൽക്കും.
6. ചാറ്റ്ബോട്സ്:
കോൺടെന്റുകളും, മറ്റുള്ള സംശയങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴി വർക്ക് ചെയ്യുന്ന ചാറ്റ് ബോട്ടുകൾ കൂടി ഇന്റഗ്രേറ്റ് ചെയ്യാവുന്നതാണ്. ഇത് ലേണിംഗ് വളരെ എളുപ്പം ഉള്ളതും ഇന്ററക്റ്റീവ് ആകുവാനും പ്രയോജനപ്പെടും.
7. വാട്സ്ആപ്പ് /മെസേജ് വഴിയുള്ള അലെർട് /കമ്മ്യൂണിക്കേഷൻ സിസ്റ്റം :
അധ്യാപകർക്ക്, വിദ്യാർത്ഥികൾക്, രക്ഷിതാക്കൾക്ക് വിവരങ്ങൾ അറിയുവാൻ വാട്സ്ആപ്പ് വഴിയോ സാധാരണ മെസേജിങ് സിസ്റ്റം വഴിയോ മെസേജ് അയക്കുന്ന പരിപാടി കൂടി ഇന്റഗ്രേറ്റ് ചെയ്യാവുന്നതാണ്.
8. സിമുലേഷൻ ടൂൾസ് (വേർച്വൽ റിയാലിറ്റി /ഓഗമെന്റെഡ് റിയാലിറ്റി ):
വേർച്വൽ റിയാലിറ്റി കുറച്ചധികം ചിലവുള്ള പരിപാടി ആയതുകൊണ്ടും, അത് വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ പറ്റണമെങ്കിൽ മറ്റുള്ള ചില ഡിവൈസെസ് കൂടി വേണം എന്നുള്ളതിനാലും, വളരെ ബേസ് മോഡൽ ടാബ് /മൊബൈൽ ഇത്തരം ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ ഉണ്ട് എന്നതിനാലും വി ആർ ടെക്നോളജി പിന്നീട് ആവശ്യം നോക്കി മാത്രം ചെയ്യുന്നതാകും നല്ലത്.
എന്നാൽ ഓഗമെന്റെഡ് റിയാലിറ്റി കുറച്ച് കൂടി ഉപകാരപ്പെടും എന്നുള്ളത് കൊണ്ട് അതിന്റ സാധ്യകൾ ആദ്യമേ തെന്നെ ഉപയോഗിക്കാവുന്നത്.
*മോഡേൺ ടെക്നോളജി പറയുമ്പോൾ ഇപ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം ആണ് എ ആറും വി ആറും വേണം എന്നുള്ളത്. നമ്മൾ അത് വച്ചു ഉണ്ടാകുന്ന അപ്ലിക്കേഷൻ ന്റെ യൂസർ കാറ്റഗറി മനസിലാക്കി മാത്രം വേണം ഇതിന് വേണ്ടി പണം ഇറക്കാൻ.അല്ലാത്ത എ ആർ, വി ആർ ഒക്കെ പെട്ടിയിൽ ഇരിക്കുകയെ ഉള്ളു.
9. സ്കോർ കാർഡ്, സ്റ്റുഡന്റ് പ്രോഗ്രസ്സ് റിപ്പോർട്ട് :
എല്ലാം ഓട്ടോമാറ്റെടും ഇന്റഗ്രറ്റെടും ആണെന്നുള്ളത് കൊണ്ട് തെന്നെ സ്കോർ കാർഡ് /പ്രോഗ്രസ്സ് റിപ്പോർട്ട് ഒക്കെ പെട്ടന്ന് തെന്നെ കാണാൻ സാധിക്കും. രക്ഷിതാകൾക്ക് ഈ പ്ലാറ്റഫോംമിൽ കയറി അത് നോക്കാനും കണ്ടു എന്ന് ഉറപ്പുവരുത്താൻ ആയി ഉള്ള ഓപ്‌ഷനും കൊടുക്കാവുന്നതാണ്. ഇതിന്റെ ശരിയായി ഉപയോഗം ഉറപ്പുവരുത്താൻ ഓ ടി പി വഴിയുള്ള യൂസർ ലോഗിൻ ഉപയോഗിക്കാവുന്നതുമാണ്.
ഈ എല്ലാ ടെക്നോളജിയും നമുക്ക് ഇന്ന് ഉണ്ട്. പക്ഷെ ഇത് എല്ലാം കൂടി ഒരുമിച്ചുള്ള ഒരു ഡിജിറ്റൽ ലേണിംഗ് പ്ലാറ്റഫോം ആണ് നമുക്ക് വേണ്ടത്. അത് സമൂഹത്തിലെ എല്ലാ തട്ടിലും ഉള്ള വിദ്യാർത്ഥികൾക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഉണ്ടാക്കി എടുക്കാൻ സർക്കാർ സംവിധാനങ്ങൾക്കെ സാധിക്കു. അല്ലാതെ ഉണ്ടാകുന്ന ടൂളുകൾ പലപ്പോഴും ഒരു പ്രിവിലേജ്ഡ് ക്ലാസ്സിൽ ഒതുങ്ങും, അത് ഉണ്ടാക്കി എടുക്കുന്ന പ്രശ്നങ്ങളും ചെറുതായിരിക്കില്ല.
നമ്മുടെ സർക്കാർ സ്കൂളുകൾ ഇന്ന് മികവിന്റെ പാതയിൽ ആണ്. ഒരു ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോം അതിനെ വീണ്ടും മികച്ച തലങ്ങളിൽ എത്തിക്കും. എത്രയും വേഗം അങ്ങനെ ഒരു പ്ലാറ്റ്ഫോം ഉണ്ടാകട്ടെ. ഡിജിറ്റൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കട്ടെ. കോവിഡ്, ലോക്ക് ഡൌൺ പരിപാടികൾ ഇനിയുള്ള കാലം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതെ ഇരിക്കട്ടെ...!
Good read ... Platforms like Google classroom has most of the basic features .. but does not have accee to digital library etc .. those integration should be done.. this is a big investment platform.. but definitely for the future...
ReplyDelete