ഓപ്പറേഷൻ ജാവയും ഡാറ്റയും മൂവി റിവ്യൂ സൈബർ സ്പേസ് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ കാലത്ത് ഓപ്പറേഷൻ ജാവ വെറുതെ കണ്ടു തീർക്കാൻ മാത്രം ഉള്ള സിനിമയായി തോന്നിയില്ല. പരസ്പരം ബന്ധം ഇല്ലാത്ത മൂന്നോ നാലോ സൈബർ ക്രൈം /അതുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. സിനിമയിൽ ഡാറ്റാ എന്ന വാക്ക്, അതിന്റെ പ്രധാന്യം ഇതൊക്കെ ടെക്നിക്കലി എന്താണെന്ന് മനസിലാക്കി തരാൻ ശ്രെമിക്കുന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. ഒരു മാളിൽ ലക്കി ഡ്രോ ക്ക് കൊടുക്കുന്ന ഡാറ്റാ പോകുന്ന വഴികൾ കുറച്ച് സിനിമാറ്റിക് ആയി കാണിച്ചതെങ്കിലും ഡാറ്റയുടെ സാധ്യതകൾ വ്യക്തമാക്കുന്നതാണ്.സിനിമയിൽ ആ ഡാറ്റയെ ഒരു ബിസിനസ് ലീഡും അത് വഴി ആളുകൾ എങ്ങനെ പറ്റിക്കപെടുന്നു എന്നുള്ളതും ആണ് കാണിച്ചത്. എന്നാൽ അത്തരം ലീഡും അതിന്റെ പ്രശ്‌നങ്ങളും മാത്രമല്ല ഡാറ്റായുടെ സാധ്യതകൾ. നമ്മൾ വിചാരിക്കുന്നതിനേക്കാൾ ഭീകരൻ ആണ് ഡിജിറ്റൽ ഡാറ്റാ. നമ്മൾ ഡിജിറ്റൽ ഇടങ്ങളിൽ,പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ഇടുന്ന നമ്മുടെ പോസ്റ്റ് പോലും ഈ സോഷ്യൽ മീഡിയ കമ്പനികൾ ഇതിന് പുറകിൽ ഒളിപ്പിച്ചു വെച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇൻറ്റലിജിൻസ് ടൂളുകൾക്ക് നല്ല ഒന്നാംതരം ഡാറ്റാ...